ഷാജി .എൻ. കരുൺ അനുസ്മരണം, ചലച്ചിത്ര പ്രദർശനം

Shaji N. Karun Memorial Film Screening
2, June, 2025
Updated on 2, June, 2025 118

ഷാജി എൻ കരുൺ അനുസ്മരണം ചലച്ചിത്ര പ്രദർശനം

തിരു:   ഫിൽക്ക -     പ്രിയദർശിനി - ബീം ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ ജൂൺ 5 വ്യാഴാഴ്ച 3 : 45 പി. എം ന്  തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എസ്. എസ് റാം ഹാളിൽ വെച്ച്   വിശ്വപ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി. എൻ. കരുൺ - അനുസ്മരണം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജയശ്ചന്ദ്രൻ കല്ലിംഗൽ, ചലച്ചിത്ര നിരൂപകരും നോവലിസ്‌റ്റുകളുമായ  വിജയകൃഷ്ണൻ , സാബു ശങ്കർ, ഫിൽക്ക പ്രസിഡൻ്റ്. ഡോ. ബി.രാധാകൃഷ്ണൻ , പ്രിയദർശിനി ഫിലിം സൊസൈറ്റി പ്രസിഡൻ്റ്  തോംസൺ ലോറൻസ് , ബീം ഫിലിം സൊസൈറ്റി സെക്രട്ടറി സുരേഷ്കുമാർ എന്നിവർ പങ്കെടുക്കും. " ഓള്  " സിനിമ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. ഫോൺ 80890 36090.




Feedback and suggestions